പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ എം.എല്‍.എക്ക് നിവേദനം
വളാഞ്ചേരി: രാജ്യത്തിന്റെ അഭ്യന്തര സുരക്ഷക്കും കേരളത്തിലെ പൊതു സമൂഹത്തിനും ഭീഷണി ഉയര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അന്താരാഷ്ര്ട ഐസ്.ഐസ് തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു വരുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും പോഷക സംഘടനകളായ എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളെയും നിരോധിക്കാന്‍ നിയമസഭയില്‍ ആവശ്യമുന്നയിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി എം.എല്‍.എ ആബിദ് ഹുസൈന് തങ്ങള്‍ക്ക് നിവേദനം നല്കി. യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനു കാളിയത്ത്, ജനറല്‍ സെക്രട്ടറി ജിതു ഗോപിനാഥ്, വൈസ് പ്രസിഡന്റ് അനില്‍ കുറ്റിപ്പുറം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]