ലൈഫ് ഭവന പദ്ധതി ആദ്യഘട്ടം താനാളൂരില്‍ 68 വീടുകള്‍

ലൈഫ് ഭവന പദ്ധതി  ആദ്യഘട്ടം താനാളൂരില്‍ 68 വീടുകള്‍

താനൂര്‍: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടങ്ങാനിരിക്കുന്ന 68 വീടുകളുടെ ധനസഹായ കൈമാറ്റവും, പൂര്‍ത്തീകരിച്ച ആറ് വീടുകളുടെ താക്കോല്‍ദാനവും വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിച്ചു. മീനടത്തൂര്‍ ഗവ: ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎ റസാഖ് അധ്യക്ഷനായി.
ലൈഫ് ഭവനത്തിന്റെ താക്കോല്‍ കരുപറമ്പില്‍ കാര്‍ത്ത്യായനിയ്ക്കാണ് എംഎല്‍എ കൈമാറിയത്. ലൈഫ് പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ ആദ്യഘഡു മൂത്തേടത്ത് കാട്ടില്‍ ലക്ഷ്മി ഏറ്റുവാങ്ങി.
പഞ്ചായത്തു തലത്തിലെ പ്രാദേശിക വാര്‍ത്തകളും സര്‍ക്കാര്‍ വകുപ്പുകളുടെ ആനുകൂല്യങ്ങളും ഓഫീസ് വിവരങ്ങളും മറ്റ് അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ പഞ്ചായത്ത് ആരംഭിച്ച ‘എന്റെ താനാളൂര്‍’ മൊബൈല്‍ ആപ്പ് ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി പി സുലൈഖ, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം മല്ലിക, വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സഹദേവന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സമീര്‍ തുറുവായില്‍, കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ്, പി എസ് അബ്ദുല്‍ഹമീദ് ഹാജി, ടി ആലിഹാജി, കുഞ്ഞുമീനടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി സ്വാഗതം പറഞ്ഞു.#

Sharing is caring!