തെക്കന്‍ ജില്ലയിലെ ദുരന്തമേഖലയിലേക്ക് സഹായഹസ്തവുമായി മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

തെക്കന്‍  ജില്ലയിലെ ദുരന്തമേഖലയിലേക്ക്  സഹായഹസ്തവുമായി മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

കോട്ടക്കല്‍:കനത്ത മഴയില്‍ വ്യാപക നാശനഷ്ടം വിതച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും മറ്റു അവശ്യ വസ്തുക്കളുമായി കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യാത്ര തിരിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങളുമായാണ് അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രിയോടെ യാത്ര തിരിച്ചത്.ഇന്നലെ രാവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് ഉദ്യമത്തിന് നേതൃത്വം വഹിക്കി . സ്‌കൂളിലെ എന്‍.എസ്.എസ്. വൊളണ്ടിയര്‍ മാരായ മുഹമ്മദ് നബീല്‍. പത്തന്നൂരന്‍, ആദില്‍. കൊഴപ്പകോലത്തു,

ഷാഹിദ് ഇര്‍ഫാന്‍. കല്ലന്‍ കുന്നന്‍, മഷൂദലി. നാലകത്, തഷ്രീഫ്. കുഴിക്കാടന്‍, ഷഫീഖ്. ചീരങ്ങന്‍, ഷാനിക് റഹ്മാന്‍. പുത്തന്‍പീടിയേക്കല്‍
ഇവരോട് കൂടെ അധ്യാപകരായ സി. അക്ബര്‍ ,വി. രാജേഷ്, ഇ .അമീറു ദ്ധീന്‍ എം. മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!