മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട പൂളക്കാക്ക മരിച്ചു
മലപ്പുറം: ഫുട്ബോളിലെ നെഞ്ചേറ്റിയ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട പൂളക്കാക്ക എന്നറിയപ്പെടുന്ന ഉത്തന്‍കടവളത്ത് അബ്ദുറഹ്മാന്(86) നിര്യാതനായി. കാശ്മീര്‍ ക്ലബ്ബ് കിളിനക്കോട് എന്ന സെവന്‍സ് ഫുട്ബാള്‍ ടീമിന്റെ ഉടമയായിരുന്നു അബ്ദുറഹ്മാന്.
മരച്ചീനി വ്യാപാരിയായിരുന്ന അബ്ദുറഹ്മാന് വ്യാപാരാവശ്യാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്നതിനിടെ നല്ല കളിക്കാരെ കണ്ട് വച്ച് തന്റെ ക്ളബ്ബിലേക്കെത്തിച്ചു. ഒരിക്കല്‍ തൃശൂര്‍ മുനിസിപ്പല്‍ മൈതാനത്ത് നിന്ന് അദ്ദേഹം തന്റെ ടീമിലേക്കെത്തിച്ച കറുത്ത് മെലിഞ്ഞ പയ്യന് പിന്നീട്കേരളത്തിന്റെ അഭിമാനതാരമായി. ഐ.എം. വിജയന്. യു.ഷറഫലി, സി. ജാബിര്‍ എന്നിവരെയും തന്റെ ക്ളബ്ബിലൂടെ അബ്ദുറഹ്മാന് വളര്‍ത്തിയവരാണ്. ഇവരുമായെല്ലാം അദ്ദേഹത്തിന് ഹൃദയബന്ധമുണ്ട്. ഭാര്യ: കദിയുമ്മ. മക്കള്‍: ഇബ്രാഹിീം, മൊയ്തീന്, സെയ്തു, അബ്ദുല്‍റൗഫ്, ഖദീജ.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]