മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു, ലീഗിന്റെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു

മലപ്പുറം: മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍കോട് വസതിയില്‍ വെച്ചായിരുന്നു. മരണത്തെ തുടര്‍ന്ന് മുസ്ലിംലീഗിന്റെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു.
മലപ്പുറം കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഇന്ന് നടത്താനിരുന്ന യൂത്ത് മീറ്റ് മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുളളയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഇതിന് പുറമെ മലപ്പുറം നഏരസഭയുടെ കൗണ്‍സില്‍ യോഗവും മാറ്റിവെച്ചു. 27.07.2018, 28.07.2018 തിയ്യതികളില്‍ നടത്തുവാന്‍ തീരുമാനിച്ച കൗണ്‍സില്‍ യോഗം 30.07.2018 ന രാവിലെ 11മണിക്ക് നടത്തുവാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള . നാല് തവണ മഞ്ചേശ്വരത്ത് നിന്ന് എം.എല്‍.എയായി. മുസ്ലീംലീഗിന്റെ സംസ്ഥാന ട്രഷററാണ്. 2011 മുതല്‍ 2016 വരെ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

Sharing is caring!