ബഹ്‌റൈന്‍ കെ.എം.സി.സി തവനൂര്‍ മണ്ഡലം പ്രസിഡന്റ് മംഗലം സുലൈമാന്റെ മാതാവ് മരിച്ചു

ബഹ്‌റൈന്‍ കെ.എം.സി.സി തവനൂര്‍ മണ്ഡലം പ്രസിഡന്റ്  മംഗലം  സുലൈമാന്റെ മാതാവ് മരിച്ചു

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി തവനൂര്‍ മണ്ഡലം പ്രസിഡന്റ്
മംഗലം സുലൈമാന്‍ സാഹിബിന്റെ മാതാവും പരേതനായ വളപ്പില്‍ മേപ്പറമ്പത്ത് ഹംസ എന്നവരുടെ ഭാര്യയുമായ ഖദീജ എന്ന കുഞ്ഞിമോള്‍ നാട്ടില്‍ മരണപ്പെട്ടു.
മക്കള്‍: കുഞ്ഞി ബാവ,സൗദ, മരുമക്കള്‍: ഹബീബ് റഹ്മാന്‍ ബി.പി അങ്ങാടി, ആമിന. സാജിറ, ഖബറടക്കം മംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പരേതയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റി, മലപ്പുറം ജില്ലാ കമ്മറ്റി, തവനൂര്‍ മണ്ഢലം കമ്മറ്റി എന്നിവര്‍ അനുശോചനമറിയിച്ചു.
ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് (27ന് വെള്ളിയാഴ്ച) രാത്രി 8.30 ന് മനാമയിലെ സംസ്ഥാന കെ.എം.സി.സി ഓഫീസ് ഹാളില്‍ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് – +973 3374 8156.

Sharing is caring!