മുസ്ലിം സമുദായം പിന്തുടരേണ്ടത് സൂഫികളുടെ വഴി: വിചാരസംഗമം

മുസ്ലിം സമുദായം പിന്തുടരേണ്ടത്  സൂഫികളുടെ വഴി: വിചാരസംഗമം

മലപ്പുറം: മുസ്ലിം സമുദായം പിന്തുടരേണ്ടത് സൂഫികളുടെ വഴിയാകണമെന്ന് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വിചാരസംഗമങ്ങള്‍ അഭിപ്രായപ്പെട്ടു. രാഷ്ടീയ ഇസ്ലാമല്ല, ഇസ്ലാമിന്റെ സംസ്‌കാരിക മുഖമാണ് പ്രചരപ്പിക്കപ്പെടേണ്ടതും കൈമാറ്റം ചെയ്യപ്പെടേണ്ടതും. സമുദായത്തിന്റെ നന്മയിലൂന്നിയ സൃഷ്ടിപ്പിന് മികച്ച സംസ്‌കാരങ്ങള്‍ കൈമാറിയവരാണ് ആത്മജ്ഞാനികളായ സൂഫികള്‍. അപരരോട് സഹവര്‍ത്തിത്വം പുലര്‍ത്താനും സൗഹൃദം പങ്കിടാനുമാണവര്‍ ശ്രമിച്ചത്. ഇസ്ലാമിന്റെ സുന്ദരമുഖമാണ് പോയകാലങ്ങളില്‍ അവര്‍ ജീവിച്ചുകാണിച്ചുകൊടുത്തത്. മൗദൂദിയുടെ മതരാഷ്ട്രവാദമാണ് മുസ്ലിം സമുദായത്തിലെ ചെറുവിഭാഗത്തെയെങ്കിലും തെറ്റായ ചിന്തയിലേക്ക് വഴിനടത്തിയത്. യഥാര്‍ഥ സംസ്‌കാരങ്ങളില്‍ നിന്നും തെന്നിമാറിയതാണ് അവര്‍ക്കുപറ്റിയ അബദ്ധം. ഒറ്റപ്പെട്ട ചിന്തകളില്‍നിന്നും മുസ്ലിം മുഖ്യധാരയിലേക്ക് തിരിച്ചുവരലാണ് അത്തരം കക്ഷികള്‍ക്ക് അഭികാമ്യമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
‘മതദുരുപയോഗത്തെ ചെറുക്കുക’ എന്ന ശീര്‍ഷകത്തില്‍ നാലു ദിവസങ്ങളിലായുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളില്‍ വിചാര സംഗമങ്ങള്‍ നടക്കുന്നത്.
എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ കേന്ദ്രങ്ങളില്‍ വിചാരസംഗമങ്ങള്‍ നടന്നു. എടക്കര അല്‍ അസ്ഹറില്‍ അലവിക്കുട്ടി ഫൈസി എടക്കര ഉദ്ഘാടനം ചെയ്തു. അബു മന്‍സൂര്‍ ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, കെ പി ജമാല്‍ സിദ്ധിഖ് സഖാഫി വഴിക്കടവ്, ഇബ്രാഹിം സഖാഫി, വഹാബ് അല്‍ ഹസനി, പി എച്ച് യൂസുഫ് സഖാഫി പ്രസംഗിച്ചു. വണ്ടൂര്‍ അല്‍ ഫുര്‍ഖാനില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, എ പി ബശീര്‍ ചെല്ലക്കൊടി, എ എം അബ്ദുസ്സമദ് മുസ്ലിയാര്‍, യൂസുഫ് പെരിമ്പലം, ഹസൈനാര്‍ ബാഖവി പ്രസംഗിച്ചു. നിലമ്പൂര്‍ യൂത്ത് സ്‌ക്വയറില്‍ എച്ച് ഹംസ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാപ്പു തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, സ്വഫ്വാന്‍ അസ്ഹരി, പി കോമു മൗലവി, കൊമ്പന്‍ മുഹമ്മദ് ഹാജി, ഉമര്‍ മുസ്ലിയാര്‍ ചാലിയാര്‍ അബ്ദുല്‍ കലാം ഫൈസി പ്രസംഗിച്ചു. പെരിന്തല്‍മണ്ണ വ്യാപര ഭവനില്‍ ഖാസിം മന്നാനി ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് മുസ്ലിയാര്‍ വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ കെ എസ് തങ്ങള്‍ പ്രാര്‍ത്ഥ നടത്തി. എം അബൂബക്കര്‍ മാസ്റ്റര്‍, വി പി എം ബശീര്‍, ടി മുഈനുദ്ദീന്‍ സഖാഫി, ഹംസ സഖാഫി പുത്തൂര്‍ പ്രസംഗിച്ചു.
ഇന്ന് വൈകീട്ട് മൂന്നിന് അരീക്കോട് താഴത്തങ്ങാടി മജ്മഅ്, എടവണ്ണപ്പാറ ഫായിസ് ഓഡിറ്റോറിയം, നാലര മണിക്ക് മഞ്ചേരി ഹികമിയ്യ മസ്ജിദ്, പുളിക്കല്‍ മസ്ജിദുറഹ്മ അഞ്ചര മണിക്ക് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹ്, ആറുമണിക്ക് കൊളത്തൂര്‍ ഇര്‍ശാദിയ്യ എന്നിവിടങ്ങളില്‍ വിചാര സംഗമങ്ങള്‍ നടക്കും. തിരൂര്‍, താനുര്‍, കേട്ടക്കല്‍, കുറ്റിപ്പുറം, പൊന്നാനി, എടപ്പാള്‍ സോണുകളില്‍ നാളെയാണ് വിചാര സംഗമങ്ങള്‍ നടക്കുന്നത്.

Sharing is caring!