മീന്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

മീന്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ  രണ്ട് യുവാക്കള്‍ മരിച്ചു

പൊന്നാനി: ദേശീയപാത മന്ദലാംകുന്ന് കിണറിനു സമീപം മീന്‍ലോറി ബൈക്കിലിടിച്ച് ബെക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. പൊന്നാനി മരക്കടവ് ആലിയാമിന്റകത്ത് മൊയ്തീന്‍ബാവയുടെ മകന്‍ മുജീബ് റഹ്മാന്‍ (20), പൊന്നാനി മുര്‍ഷിങ്കാനകത്ത് അബു സാലിഹിന്റെ മകന്‍ സാബിര്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടം. ചേര്‍ത്തല കലവൂരില്‍ മീന്‍ ഇറക്കി കോഴിക്കോട്ടേക്ക് പോയ മിനി ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലും റോഡരുകിലെ മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. അടിയില്‍പെട്ട ബൈക്ക് യാത്രികരെ ലോറി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ലോറി പാഞ്ഞുവരുന്നത് കണ്ട് യുവാക്കള്‍ ബൈക്ക് റോഡരുകില്‍ നിര്‍ത്തിയെങ്കിലും ഇടിച്ചു കയറുകയായിരുന്നു.ലോറി മരത്തില്‍ ഇടിച്ച് മറിഞ്ഞത് സമീപത്തെ കടകളില്‍ ഇരുന്നവര്‍ക്ക് രക്ഷയായി. മരം ഉണ്ടായിരുന്നില്ലെങ്കില്‍ ലോറി കടകളിലേക്ക് പാഞ്ഞുകയറുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ കോഴിക്കോട് പുതിയങ്ങാടി സ്വദേശി നൗഷാദ് (47) വടക്കേകാട് പൊലീസില്‍ കീഴടങ്ങി. ക്ലീനര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി.സുഹ്‌റയാണ് മുജീബിന്റെ മാതാവ് സഹോദങ്ങള്‍: ജുനൈദ്, ഹബീബ്.
ബുഷ്‌റയാണ് സാബിന്റെ മാതാവ് സഹോദരങ്ങള്‍: സാദിഖ്, താഹിര്‍ ,ഖദീജ
മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍

Sharing is caring!