എസ്.എഫ്.ഐ സമരം നടത്തേണ്ടത് മലപ്പുറം കലക്ട്രേറ്റിലേക്കല്ല, പിണറായിയുടെ ഓഫിസിലേക്കാണണെന്ന് അഡ്വ. യു.എ ലത്തീഫ്
മലപ്പുറം: എസ്.എഫ്.ഐ സമരം നടത്തേണ്ടത് മലപ്പുറം കലക്ട്രേറ്റിലേക്കല്ല മറിച്ച് പിണറായിയുടെ ഓഫിസിലേക്കാണ് സമരം നടത്തേണ്ടതെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞു. മലപ്പുറം ജില്ലയോടുള്ള അവഗണനക്കെതിരെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എഫിന്റെ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ താക്കീതായി മാറുകയായിരുന്നു. നിരവധിപ്രവര്ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തതത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയില്‍ പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കുക, ജില്ലയിലേക്ക് ആവശ്യമായ പുതിയ പ്ലസ്വണ് ബാച്ചുകള്‍ അനുവദിക്കുക, ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് മലപ്പുറം കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]