പട്ടിണിയിലായ 500മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഹമ്മദ് മൂപ്പന്റെ സഹായ ഹസ്തം

പട്ടിണിയിലായ  500മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം  അഹമ്മദ് മൂപ്പന്റെ സഹായ ഹസ്തം

മലപ്പുറം: പ്രകൃതി ക്ഷോപം മൂലം പട്ടിണിയിലായ തീരദേശത്തെ 500 വീടുകളിലേക്ക് അഹമ്മദ് മൂപ്പന്റെ സഹായ ഹസ്തം. തുടര്‍ച്ചയായ മഴ മൂലം കടലില്‍ പോവാന്‍ കഴിയാത്ത മലപ്പുറം ജില്ലയിലെ വെട്ടം, മംഗലം പഞ്ചായത്തുകളിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ എം അഹമ്മദ് മൂപ്പന്‍ നേരിട്ടെത്തി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് മെമ്പര്‍ അഷറഫ് , മുന്‍ മെമ്പര്‍ മനാഫ്, സി.എം. മുഹമ്മദ് മോന്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഹഖ്, പി.കെ. ഷംസുദ്ധീന്‍ ,മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!