കോഡൂരിലെ യൂത്ത്‌ലീഗ് യുവസംഗമം ജുലൈ 27ന്

കോഡൂരിലെ യൂത്ത്‌ലീഗ്  യുവസംഗമം ജുലൈ 27ന്

മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് മുസ്ലിംയൂത്ത്‌ലീഗ് യുവസംഗമം ജുലൈ 27ന് ചെളൂര്‍ മലയില്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. രാത്രി ഏഴിന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാന്‍ പുല്‍പ്പറ്റ പ്രഭാഷണം നടത്തും. യൂത്ത്മീറ്റ് ടു കെ 2018 എന്ന പേരിലാണ് ചടങ്ങു സംഘടിപ്പിക്കുന്നതെന്ന് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടറി ടി. മുജീബ് പറഞ്ഞു.

Sharing is caring!