ഉബൈദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്ജനപ്രതിനിധികള് സത്യാഗ്രഹം നടത്തും
മലപ്പുറം : കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന ലോഫ്ളോര്‍ ബസുകള്‍ നിര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 1 ന് പി ഉബൈദുള്ള എം എല്‍ എ യുടെ നേതൃത്വത്തില്‍ മലപ്പുറം നിയോജക മണ്ഡലത്തിലെ യുഡി എഫ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തും. ഇതുസംബന്ധിച്ച് ചേര്‍ന്ന യു ഡി എഫ് മലപ്പുറം മണ്ഡലം യോഗത്തില്‍ ചെയര്മാന് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി പി സി വേലായുധന് കുട്ടി, മലപ്പുറം മണ്ഡലം യൂ ഡി എഫ് കണ്‍വീനര്‍ വി. മുസ്തഫ, എം. വിജയകുമാര്‍, ടി സെയ്താലി മൗലവി. ഇ അബൂബക്കര്‍ ഹാജി, എ എം കുഞ്ഞാന്, പി. എ സലാം, എം കെ മൊഹ്്സിന്, മന്നയില്‍ അബൂബക്കര്‍, കെ എന്‍ എ ഹമീദ് മാസ്റ്റര്‍, എം ടി അലി, കെ. പ്രഭാകരന്, കെ എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, കെ. പി. മുഹമ്മദ് ഷാ ഹാജി, ഫാരിസ് പള്ളിപ്പടി, ഷജീര്‍ കളപ്പാടന്‍, പരി ഉസ്മാന് പ്രസംഗിച്ചു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]