മുനവ്വറലി തങ്ങളും സംഘവും രാഹുല്‍ഗാന്ധിയെ കണ്ടു, അഭിനന്ദനം അറിയിച്ചു
മലപ്പുറം: മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മറ്റ് സംസ്ഥാന യൂത്ത്ലീഗ് ഭാരവാഹികളും, എം.എസ്.എഫ്, കെ.എം.സി.സി ഭാരവാഹികളുമൊന്നിച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
യൂത്ത് ലീഗ് ജ.സെക്രട്ടറി പി.കെ.ഫിറോസ് ,ദില്ലി കെ.എം.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് ഹാരിസ് ബീരാന്,എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി എന്നിവരും കൂടെയുണ്ടായിരുന്നു.
ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി പറഞ്ഞ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ഫോട്ടോസഹിതം പോസ്റ്റ് ചെയ്ത് അറിയിച്ചത്. രാഹുല്‍ഗാന്ധിയെ അഭിനന്ദിക്കാനും മുനവ്വറലി തങ്ങള്‍ മറന്നില്ല. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:.
ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
കൊടുംകാറ്റിന്റെ രൗദ്രതക്ക് കീഴ്പെടുത്താനാകാത്തത് തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് അതിജയിക്കുന്ന ആ സൗമ്യ സാന്നിധ്യം മതേതര ഇന്ത്യയുടെ ആശയും പ്രതീക്ഷയുമാണ്.
റാഫേല്‍ അഴിമതിയടക്കമുള്ള മര്‍മ്മ പ്രധാന വിഷയങ്ങളില്‍ രാജ്യത്തിനു വേണ്ടി പ്രധാനമന്ത്രിയെ സാക്ഷിയാക്കി പാര്‍ലിമെന്റിലെ അവിശ്വാസ പ്രമേയ വേളയില്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ ഭരണപക്ഷത്തിന് അതിജീവിക്കാനാവാത്ത വിധം ശക്തവും വ്യക്തവുമായിരുന്നു.രാജ്യം കാത്തിരുന്ന ആ ഉജ്ജ്വലമായ പെര്‍ഫോമന്‍സിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
ഭാവി ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളും ആശകളും ഏറെ പ്രചോദിപ്പിച്ചു.ഭാരതം മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്ക്കാന് ഈ ചെറുപ്പക്കാരന്റെ സ്വപനങ്ങളും നെത്ര്വത്വവും അനിവാര്യമാണ്.
നെഹ്രുവിയന്‍ ആശയങ്ങളുടെ തെളിമയും ഇന്ദിരാഗാന്ധിയുടെ സ്ഥൈര്യവും രാജീവ് ഗാന്ധിയുടെ ഭാവനാ സമ്പത്തും ഒരു പോലെ സമ്മേളിച്ച ഈ മനുഷ്യന് ഭാവി ഇന്ത്യയുടെ സൗഭാഗ്യമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
മുന്നോട്ടുള്ള പ്രയാണത്തില്‍ രാഹുല്‍ജിക്ക് വിജയാശംസകള്‍ നേരുന്നു.
യൂത്ത് ലീഗ് ജ.സെക്രട്ടറി പി.കെ.ഫിറോസ് ,ദില്ലി കെ.എം.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് ഹാരിസ് ബീരാന്,എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി എന്നിവരും കൂടെയുണ്ടായിരുന്നു.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം