പാലോളി അബ്ദുറഹിമാന്‍ മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍

മലപ്പുറം: മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്ലിന്റെ പുതിയ ചെയര്‍മാനായി
പാലോളി അബ്ദുറഹിമാനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. 24നാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതെന്ന് സ്പിന്നിംഗ്മില്‍ മാനേജിംഗ് ഡയറക്ടര്‍ എം.കെ സലീം പറഞ്ഞു.
കോഡൂര്‍ ചെമ്മന്‍കടവ് പാലക്കല്‍ സ്വദേശിയാണ്. 1966ല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അബ്ദുറഹിമാന്‍ മലപ്പുറത്ത് പത്രപ്രവര്‍ത്തകനായും കുറച്ചുകാലം പ്രവര്‍ത്തിച്ചു. 1981ല്‍ ജോലിആവശ്യാര്‍ഥംവിദേശത്തുപോയി. 2012ല്‍ നാട്ടില്‍തിരിച്ചെത്തിയ ശേഷം പ്രവാസിഫെഡറേഷന്‍ രംഗത്ത് മുഴുവന്‍സമയ പ്രവര്‍ത്തകനായി. 2017വരെ കേരളാപ്രവാസി ഫെഡറേഷന്റെ സീനിയര്‍ വൈസ്പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു.
സി.പി.എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അബ്ദുറഹിമാന്‍ നിലവില്‍ പാര്‍ട്ടിവേദികളിലെ സജീവസാന്നിധ്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള കേരളാപ്രവാസി ഫെഡറേഷന്റെ പ്രഥമ സഫിയ അജിത് പുരസ്‌ക്കാരം-2015, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അശ്വധ്വനി മാസികയുടെ പ്രതിഭാശ്രേയസ്സ് പുരസ്‌ക്കാരം-2018, ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള വോയ്സ് ഓഫ് ഗള്‍ഫ് റിട്ടേണീസ് ഒരുക്കിയ എക്സലന്‍സ് അവാര്‍ഡ്-2018 തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഫ്ളോര്‍ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്കൂടിയാണ്.
ഭാര്യ: സുഹ്റ, മക്കള്‍: ഷഹനാസ്, ശബാന, മരുമക്കള്‍: സാജിമോന്‍ മങ്കട, നിയാസ് ചെമ്മന്‍കടവ്.

Sharing is caring!