മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എസ്.ഡി.പി.ഐ മലപ്പുറത്ത് നിന്ന് 12 ലക്ഷം രൂപയുടെ ആവശ്യവസ്തുക്കള്‍ ശേഖരിച്ചു
മലപ്പുറം: മഴക്കെടുതി കാരണം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമായി മലപ്പുറത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശേഖരിച്ചു. 12 ലക്ഷത്തോളം വിലമതിക്കുന്ന അരി, പഞ്ചസാര, ചായപ്പൊടി , തേങ്ങ, പച്ചക്കറികള്‍, വയറ് പരിപ്പ് വര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, ബേക്കറി വിഭവങ്ങള്‍, തുടങ്ങിയ നിത്യോപയോഗ വസ്തുക്കളാണ് ശേഖരിച്ചത്. ഈ ആവശ്യവുമായി പൊതുജനങ്ങളെ സമീപിച്ചപ്പോള്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്നും ദുരിതബാധിതര്‍ക്ക് വിഭവങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും സമാഹരിച്ച് എത്തിക്കുമെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. വിഭവ സമാഹാരം വന്‍ വിജയമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. വിവിധ സ്ഥലങ്ങളില്‍ സി പി എ ലത്തീഫ് , വി ടി ഇക്റാമുല്‍ ഹഖ് ,അഡ്വ.സാദിഖ് നടുത്തൊടി ,എ കെ അബ്ദുല്‍ മജീദ് ,എ. സൈദലവി ഹാജി, ടി എം ഷൗക്കത്ത് , എം പി മുസ്തഫ മാസ്റ്റര്‍ , പി ഹംസ , എ ബീരാന്‍കുട്ടി, കെ എം അഹമ്മദ് നിഷാദ്, ഫൈസല്‍ ആനപ്ര, ലത്തീഫ് മഞ്ചേരി, ഡയമണ്ട് ബാപ്പു, ഉസ്മാന് കരുളായി, ഇസ്മായില്‍ കട്ടുപ്പാറ, അബ്ദുസ്സലാം മങ്കട, ഷരിക്കാന്‍ പൂവില്‍, മുസ്തഫ വള്ളിക്കുന്ന്, ഹനീഫ എളയൂര്‍, അലവി കെ എം, അന്‍വര്‍ പൊന്നാനി, മരക്കാര്‍ ഹാജി, മുസ്തഫ വളാഞ്ചേരി, മുഹമ്മദ് അഷ്റഫ് അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
മലപ്പുറം: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഡി സുജിത് [...]