മകളെ ചുട്ടുകൊന്നശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം, ഭര്‍ത്താവിനും ഭര്‍തൃ പിതാവിനും മഞ്ചേരി കോടതി ജാമ്യംനിഷേധിച്ചു

മഞ്ചേരി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി സ്വന്തം കുഞ്ഞിനെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീക്കൊളുത്തി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പൊന്നാനി മുതൂര്‍ കവുപ്ര കോട്ടീരിവളപ്പില്‍ വിജേഷ് (36), പിതാവ് വേലായുധന് (60) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.
2018 മെയ് 16ന് പകല്‍ 10.15ന് കവുപ്രയിലെ ഭര്‍തൃ വിട്ടിലെ ഒന്നാം നിലയിലാണ് കേസിന്നാസ്പദമായ സംഭവം. വിജേഷിന്റെ ഭാര്യ താര (28) ആദ്യം മകളായ അമേഘ (അഞ്ച്)നെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 2011 ഒക്ടോബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്കിയ 23 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുപറ്റിയ പ്രതികള്‍ കൂടുതല്‍ ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് താരയുടെ പിതാവ് പൊല്‍പ്പാക്കര കോളക്കാട് മോഹന്‍ദാസ് (60) നല്കിയ പരാതിയില്‍ പറയുന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]