തിരൂരില്‍ രണ്ട് പ്ലസ്വണ്വിദ്യാര്ഥികള് കുളത്തില്‍ മുങ്ങി മരിച്ചു

തിരൂര്‍: തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറയില്‍ രണ്ട് പ്ലസ്വണ്വിദ്യാര്ഥികള് കുളത്തില്‍ മുങ്ങി മരിച്ചു. കാരത്തൂര് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ബീരാഞ്ചിറ മുളക്കപറമ്പില്‍ ആരിഫിന്റെ മകന് ആസിഫ് അലി ( 16), ചെറു പറമ്പില്‍ ഷാഫിയുടെ മകന് അര്‍ഷാദ് ( 16) എന്നിവരാണ് മുങ്ങി മരിച്ചത്. സ്ക്കൂള് വിട്ട് കൊടക്കല്ലിനടുത്ത് ബി.കെ പടി ബങ്കുളം കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ആഴത്തില്‍ പ്പെടുകയായിരുന്നു. കൂടെ കുളിച്ചിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും തിരൂര്‍ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി ഇരുവരേയും കരക്കെത്തിച്ചു. തുടര്‍ന്ന് കൊടക്കല്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി