ശരീരത്തില്‍ തീ പിടിച്ച നിലയില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു

ശരീരത്തില്‍ തീ  പിടിച്ച നിലയില്‍ പെരിന്തല്‍മണ്ണ മൗലാന  ആശുപത്രിയിലേക്ക്  ഓടിക്കയറിയ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ശരീരത്തില്‍ തീപിടിച്ച നിലയില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു.ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്‍ – ലുത്ത്ഫാബി ദമ്പതികളുടെ മകന്‍ ഫവാസ് (27) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിക്ക് സമീപം എതിര്‍ വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീ പിടിച്ച നിലയില്‍ ഷവാസ് ഓടിയതെന്നു് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും പെട്രോള്‍ കുപ്പി, ലൈറ്റര്‍, ഒരു റോസാപൂ എന്നിവ പൊലീസിന് ലഭിച്ചു. റോഡ് മറികടന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് മുന്നില്‍ എത്തി വീഴുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ മരണപെട്ടത്. സഹോദരങ്ങള്‍: നിയാസ്, ബഫ്‌ന.

Sharing is caring!