മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി മാതാവ്

മലപ്പുറം: പതിനാലുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന. കുട്ടിയുടെ മാതാവ് കേസില്‍ രണ്ടാം പ്രതിയാണ്. 2017ലെ അര്‍ദ്ധവാര്‍ഷിക പരീക്ഷാ സമയത്ത് ചെരണിയിലെ വാടക വീട്ടില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയുടെ കാമുകിയും കുട്ടിയുടെ മാതാവുമായ രണ്ടാം പ്രതി ഇതിന് ഒത്താശ നല്‍കിയതായും പരാതിയില്‍ പറയുന്നു. പീഡനം സംബന്ധിച്ച വിവരം ഗള്‍ഫില്‍ നിന്നുള്ള സുഹൃത്ത് മുഖേന കുട്ടിയുടെ പിതാവിന് ലഭിക്കുകയായിരുന്നു. ജൂലൈ 22നാണ് പരാതി നല്‍കിയത്.
കസ്റ്റഡിയിലായ പ്രതിയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയേക്കും.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]