കരുവാരകുണ്ടിലെ പുലിക്കെണിയില് കുടുങ്ങിയത് പൂച്ച
കരുവാരകുണ്ട്: കല്കുണ്ട് നിവാസികളുടെ പുലി ഭീതിയെ തുടര്‍ന്ന് വനം വകുപ്പധികൃതര്‍ സ്ഥാപിച്ച പുലിക്കെണിയില് കുടുങ്ങിയത് കണ്ടന് പൂച്ച. പുലര്‍ച്ചെ കോളനി നിവാസികള്‍ എത്തി പുലിക്കെണി പരിശോധിച്ചപ്പോള്‍ ഞെട്ടി. പുലിക്കുട്ടിയാണന്നാണ് അവര്‍ ആദ്യം ധരിച്ചത്. വിവരം അറിയിച്ചതനുസരിച്ച് പ്രദേശവാസികളും സ്ഥലത്ത് തടിച്ചു കൂടി. തുടര്‍ന്നുള്ള പരിശോധനയിലാണ് പുലിക്കെണിയില് കുടുങ്ങിയത് പുലിയല്ല കണ്ടന് പൂച്ചയാണന്ന് മനസിലായത്. കല്കുണ്ട് ആര്‍ത്തല കോളനി ഭാഗത്താണ് കെണി സ്ഥാപിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഈ ഭാഗത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആട് ഫാമില്‍ നിന്നും രണ്ട് ആടുകളെ പുലി ഇരയാക്കുകയും നിരവധി ആടുകള്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് പുലി കെണി സ്ഥാപിക്കാന്‍ തയ്യാറായത്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]