ഫാസ്റ്റ്ഫുഡ് കടയില്‍ ബോട്ടിയില്ലാത്തതിന് കടയുടമയേയും ജീവനക്കാരെയും ക്രൂരമായി മര്‍ദിച്ചു

മലപ്പുറം: നിലമ്പൂരിനടുത്ത് ഫാസ്റ്റ്ഫുഡ് കടയില്‍ ഗുണ്ടാവിളയാട്ടം. കടയില്‍ ബോട്ടിയില്ലാത്തത് എന്തുകൊണ്ടാണന്നു ചോദിച്ചാണ് ആക്രമണം ആരംഭിച്ചത്. മൂന്നംഗസംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഉടമ എരഞ്ഞിമങ്ങാട് സ്വദേശി തൊണ്ടിയില്‍ ഷംസുദ്ദീനേയും ജീവനക്കാരേയും ക്രൂരമായി മര്‍ദിച്ചു. വെളളിയാഴ്ച രാത്രിയാണു സംഭവം. ഗുണ്ടാസംഘം നടത്തിപ്പുകാരനേയും ജീവനക്കാരനേയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.
അടുക്കളയില്‍ കയറിയും പുറത്തുവച്ചും ഷംസുദ്ദീനെ ഗുണ്ടകള്‍ പലവട്ടം മര്‍ദിച്ചു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ ഭാഗമായ കാളികാവ് സ്വദേശി സെയ്ഫുദ്ദീനടക്കം മൂന്നു പേരാണ് ആക്രമണം നടത്തിയത്. കോഴിയിറച്ചിക്ക് കൊടുക്കാന്‍ ഷംസുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ ബലമായി പിടിച്ചുവാങ്ങിയാണു സംഘം മടങ്ങിയത്. പരുക്കേറ്റ ഷംസുദ്ദീന് നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും ഒളിവിലാണന്ന് പൊലീസ് പറയുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]