നെടുമ്പാശ്ശേരി ലോഫ്ലോര്‍ ആറു മണി സര്‍വ്വീസ് പുന:സ്ഥാപിക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: വൈകീട്ട് 6 മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോയിരുന്ന സര്‍വ്വീസ് ഞായറാഴ്ചയോടെ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
സര്‍വ്വീസ് പുനരാരംഭിക്കും വരെ തുടര്‍ സമരങ്ങള്‍ അരങ്ങേറുമെന്നും മന്ത്രിയുടെ വാക്കിനേക്കാള്‍ ഉദ്യോഗസ്ഥ ലോബിയുടെ താല്പര്യങ്ങളാണു കെ.എസ്.ആര്.ടി.സിയില്‍ നടപ്പിലാവുന്നതെന്ന്
അധ്യക്ഷത വഹിച്ച മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് പറഞ്ഞു.
പി.ഉബൈദുള്ള എം.ല്ം.എ, ഡി.സി.സി സെക്രട്ടിമാരായ പി.എ.മജീദ്, പി.സി.വേലായുധന് കുട്ടി, നഗരസഭ വൈസ് ചെയര്‍മ്മാന്‍ പെരുമ്പള്ളി സൈദ്, എം.കെ.മുഹ് സിന്, വി.എസ്.എന്‍.നമ്പൂതിരി, കെ.എം.ഗിരിജ, എം.മമ്മു, സമീര്‍ മുണ്ടുപറമ്പ്, ടി.ജെ.മാര്ട്ടിന്, പി.കെ.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സമരത്തിനു പി.കെ.ജലീല്‍, പി.എം.ജാഫര്‍, സഹദേവന്, സൈതലവി, ടി.കെ.മജീദ്, എ.ടി.രാധാകൃഷ് ണന്, സുന്ദരന്‍, നന്ദകുമാര്‍, അഷ് റഫ്, ജിതേഷ് , നിഷില്‍ എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]