മലപ്പുറത്തെ സിപിഎം-എസ്ഡിപിഐ ബാന്ധവത്തെ കുറിച്ച് കണക്ക് നിരത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ പോപ്പുലര് ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ പങ്ക് ആദ്യം തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും പല ഇടത് നേതാക്കളും കൊല നടത്തിയ സംഘടനയുടെ പേര് പറയാതെയാണ് വിമര്ശിച്ചിരുന്നത്. എസ്ഡിപിഐയുടെ പേര് പറയാന് ഭയമാണോ എന്നും അതോ രഹസ്യ ധാരണ പലയിടത്തും നിലനില്ക്കുന്നത്കൊണ്ടാണോ എന്നും ചോദ്യവും ഉയര്ന്നിരുന്നു. ഇടത് പ്രസ്ഥാനങ്ങള് നടത്തുന്ന ചുവരെഴുത്ത് സമരം പോലും പ്രഹസനമാണെന്ന് പല കോണില് നിന്നും അബിപ്രായവും ഉയര്ന്നിരുന്നുസിപിഎം – എസ് ഡി പി ഐ സഖ്യത്തില് ഒരു പഞ്ചായത്തും ഭരിക്കുന്നില്ലെന്ന് സൈബര് സഖാക്കളും ചാനല് ചര്ച്ചകളില് സിപിഎം പ്രതിനിധികളും വാദിക്കുമ്പോള് സിപിഎമ്മിന്റെ എസ് ഡി പി ഐ ബന്ധം എണ്ണമിട്ടു നിരത്തി ഫേസ്ബുക്ക് പോസ്റ്റ് ചര്ച്ചയാകുന്നു.
അഭിമന്യു വധത്തില് എസ് ഡി പി ഐയുടെ പങ്ക് വ്യക്തമായതോടെ പല ഭാഗങ്ങളില് നിന്നും എസ് ഡി പി ഐയുമായി ഭരണം പങ്കിടുന്ന സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്,എന്നാല് പ്രതിഷേധങ്ങളെ സോഷ്യല്മീഡിയകളിലും ചാനല് ചര്ച്ചകളിലും സിപിഎം പ്രവര്ത്തകരും നേതാക്കളും പ്രതിരോധിച്ചത് അങ്ങനെ ഒരു സഖ്യവും ഇല്ലെന്ന വാദത്തിലൂടെയാണ്.ന്യായീകരണം നടക്കുമ്പോഴും എളമരം കരീം അടക്കമുള്ള നേതാക്കള് സഖ്യം അവസാനിപ്പിക്കും പ്രസ്താവന ഇറക്കിയിരുന്നു,എസ് ഡി പി ഐയുമായി ബന്ധമില്ല എന്ന ന്യായങ്ങളെ പൊളിച്ചടക്കി അല് ആമീന് മുഹമ്മദ് ഫേസ്ബുക്കില് ഇട്ട പോസ്റ്റാണ് ഇപ്പൊ ചര്ച്ചാ വിഷയം,മലപ്പുറം ജില്ലയില് മാത്രം എസ് ഡി പി ഐ സിപിഎം പിന്തുണയോടെ അഞ്ച് സീറ്റുകളില് വിജയിച്ചത് ഇലക്ഷന് കമ്മീഷന് വിവരങ്ങള്വെച്ചാണ് അല് ആമീന് മുഹമ്മദ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്,
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം താഴെ:
മലപ്പുറം ജില്ലയില് ആകെയുള്ളത് 1778 ഗ്രാമപഞ്ചായത്ത് സീറ്റുകള്, 223 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്, 32 ജില്ലാ പഞ്ചായത്ത് സീറ്റുകള്, 479 മുനിസിപ്പല് സീറ്റുകള്. ആകെ 2512 തദ്ദേശ സ്വയംഭരണ സീറ്റുകള്. എസ് ഡി പി ഐ അവകാശപ്പെടുന്നത് മലപ്പുറം ജില്ലയില് അഞ്ചു സീറ്റില് ജയിച്ചു എന്നാണ്. ഓര്ക്കുക 2512 സീറ്റുകളില് അഞ്ചെണ്ണം. അതും നാല് ഗ്രാമപഞ്ചായത് സീറ്റുകളും ഒരു മുനിസിപ്പല് സീറ്റും. ജയിച്ച സീറ്റുകള് ഇവയാണ്.
1. പറപ്പൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 14.
2. പറപ്പൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 13.
3. ഒതുക്കുങ്ങല് ഗ്രാമപഞ്ചായത്ത് വാര്ഡ് 10.
4. പൊന്മള ഗ്രാമപഞ്ചായത്ത് വാര്ഡ് 18.
5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാര്ഡ് 8.
ഇനി അതൊക്കെ എങ്ങനെ ലഭിച്ചു എന്നുകൂടി അറിയണ്ടേ? ഓരോന്നായി പരിശോധിക്കാം.
1. പറപ്പൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 14:
ആകെ മത്സരിച്ചത് രണ്ടു സ്ഥാനാര്ത്ഥികള്. ലഭിച്ച വോട്ടുകള്
എസ് ഡി പി ഐ: 496
മുസ്ലിം ലീഗ്: 468
വേറെ സ്ഥാനര്തികള് ഇല്ല, അതായത് സി പി എമ്മിനോ എല് ഡി എഫിനോ അവിടെ സ്ഥാനാര്തിയില്ല.
2. പറപ്പൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 13:
ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത് രണ്ടു സ്ഥാനാര്ത്ഥികള്. ലഭിച്ച വോട്ടുകള് ഇപ്രകാരം
എസ് ഡി പി ഐ: 591
മുസ്ലിം ലീഗ്: 344
പറപ്പൂര് പഞ്ചായത്തിലെ ഈ വാര്ഡിലും സി പി എമ്മിനും എല് ഡി എഫിനും സ്ഥാനാര്തിയില്ല. ആ പഞ്ചായത്താണ് ഇരുവരും ചേര്ന്ന് ഭരിക്കുന്നത് എന്നുകൂടി ചേര്ത്ത് വായിക്കുക. ഇതുവരെയും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല എന്നുകൂടി അറിയുക.
3. ഒതുക്കുങ്ങല് ഗ്രാമപഞ്ചായത്ത് വാര്ഡ് 10:
മത്സര രംഗത്ത് ഉണ്ടായിരുന്നത് 4 പേര്. വോട്ടുനില
എസ് ഡി പി ഐ: 498
മുസ്ലിം ലീഗ്: 388
സി പി എം: 25
സ്വതന്ത്രന്: 22
സി പി എം സ്ഥാനര്തിക്ക് ലഭിച്ച വോട്ടിന്റെ എണ്ണം നല്ലതുപോലെ നോക്കുക വെറും 25.
4. പൊന്മള ഗ്രാമപഞ്ചായത്ത് വാര്ഡ് 18:
മത്സര രംഗത്ത് ഉണ്ടായിരുന്നവര് 4. വോട്ടുനില ഇപ്രകാരം
എസ് ഡി പി ഐ: 394
മുസ്ലിം ലീഗ്: 308
സി പി എം: 23
ബിജെപി: 22
സി പി എമ്മിന്റെ വോട്ടു ഇവിടെയും ശ്രദ്ധിക്കുക, വെറും 23.
5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാര്ഡ് 8.
മത്സര രംഗത്ത് ഉണ്ടായിരുന്നത് നാലു പേര്. കിട്ടിയ വോട്ടുകള് ഇപ്രകാരം.
എസ് ഡി പി ഐ: 303
മുസ്ലിം ലീഗ്: 248
സ്വത: 213
സ്വത: 20
ഇങ്ങനെയൊക്കെയാണ് എസ് ഡി പി ഐ ജയിച്ചതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്പറയുന്നത്. സംഭവം ശരിയോ, തെറ്റോ ആണെന്ന് കൃത്യതയില്ലെങ്കിലും സംഭവം വൈറലായിട്ടുണ്ട്.
ലീഗിനെ തോല്പ്പിക്കാന് എസ് ഡി പി ഐ യുമായി കൂട്ടുകൂടിയത് ആരാണെന്നു ഇനിയും വ്യകതമാകാത്തവര് ഉണ്ടോ? ഇത് മലപ്പുറം ജില്ലയിലെ മാത്രം കണക്കാണ്. എസ് ഡി പി ഐ വിജയിച്ച ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സി പി എമ്മിന് ഒന്നുകില് സ്ഥാനാര്തിയില്ല, അല്ലെങ്കില് വോട്ടു മറിച്ച്നല്കി എന്നതാണ് അവസ്ഥയെന്നും പറയുന്നു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]