മകന്റെ വിവാഹത്തോടൊപ്പം 15യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത് ബാവഹാജി

എടപ്പാള്‍: കരുണയുടെയും സ്‌നേഹത്തിന്റെയും കൈകളാല്‍ പതിനഞ്ച് യുവതികള്‍ക്ക് പുതുജീവിതത്തിലേക്ക് കാല്‍വെപ്പ്.മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും
പ്രവാസി വ്യവസായിയുമായ മാ ണൂര്‍ സി.പി.ബാവ ഹാജിയാണ് പതിനഞ്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യ സ്വഭാഗ്യമൊരുക്കിയത്.
ഇന്നലെ മകന്‍ തുഫൈല്‍ മുഹമ്മദിന്റെ വിവാഹപന്തലില്‍ സമൂഹ വിവാഹം നടത്തിയപ്പോള്‍ സാക്ഷികളായെത്തിയത് ആയിരങ്ങള്‍.
മാണൂരിലെ മലബാര്‍ ദന്തല്‍ കോളേജില്‍ നടന്ന വിവാഹത്തിലെ പെണ്‍കുട്ടികള്‍ക്ക് പത്തു പവന്‍ വീതം സ്വര്‍ണ്ണവും 25000 രൂപയും സമ്മാനമായി നല്‍കി.
ജാര്‍ക്കണ്ടില്‍ നിന്നുള്ള അഞ്ചു യുവതികള്‍ക്കടക്കം പതിനഞ്ചു പേര്‍ക്ക് വരണമാല്യം കൈമാറിയപ്പോള്‍ ബാവഹാജിയുടെ കാരുണ്യത്തിന്റെ കരങ്ങള്‍ക്ക് കുടുംബം നന്ദി പറയുകയായിരുന്നു.
ഹൈന്ദവ യുവതികള്‍ക്ക് ക്ഷേത്രാങ്കണത്തില്‍ വിവാഹമൊരുക്കി.
തുടര്‍ന്നായിരുന്നു നവദമ്പതികള്‍ പ്രമുഖര്‍ക്കൊപ്പം അണിനിരന്നത് ‘
ഹൈന്ദവ യുവതികള്‍ക്ക് വിവാഹ ചടങ്ങിന് ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികനായി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കി.
മന്ത്രി കെ.ടി.ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,
എം.എല്‍.എമാരായ വി.ടി.ബല്‍റാം,വി.അബ്ദു റഹ്മാന്‍,
സി.മമ്മുട്ടി ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഷംസുദ്ദീന്‍ ഉദ്യോഗസ്ഥ പ്രമുഖര്‍
മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]