ചാനലുകളിലെ 9മണി ചര്‍ച്ച അസഹ്യം; മന്ത്രി ജി സുധാകരന്‍

ചാനലുകളിലെ 9മണി  ചര്‍ച്ച അസഹ്യം; മന്ത്രി ജി സുധാകരന്‍

മക്കരപ്പമ്പ: മാധ്യമങ്ങള്‍ രാത്രി നടത്തുന്ന 9 മണി ചര്‍ച്ച അസഹ്യമാണ്. എന്തും വിളിച്ച് പറയുന്ന രീതിയിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറുന്നുവെന്നു മന്ത്രി ജി. സുധാകരന്‍ മക്കരപ്പറമ്പില്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് കുട്ടനാടിനെ കുറിച്ച് സംസാരിക്കുന്നത്.ഡല്‍ഹിയില്‍ എത്തിയ സര്‍വ്വ കക്ഷി സംഘത്തിന് വളരേ മോശപ്പെട്ടെ അനുഭവമാണ് പ്രധാന മന്ത്രിയില്‍ നിന്ന് ഉണ്ടായത് എന്നും, ഇത്തരം സമീപനങ്ങള്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുന്നതിലേക്കേ വഴി വെക്കുകയൊള്ളു എന്നും ജി സുധാകരന്‍ പറഞ്ഞു
മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!