വെങ്ങാട് കീഴ്മുറിയില്‍ മിനിബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു
വെങ്ങാട്: വെങ്ങാട് കീഴ്മുറിയില്‍ മിനി ബസ് 10 അടി താഴ്ചയിലേക്ക് മറിഞ്ഞു 16 പേര്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി- പുറമണ്ണൂര്‍- വേങ്ങാട് റൂട്ടിലോടുന്ന എ.എം. ട്രാവല്‍സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്ന് ഉച്ചക്ക് 3 .30 ഓടെ ആയിരുന്നു അപകടം. പുറമണ്ണൂര്‍ വേങ്ങാട് പാതയിലെ കീഴ്മുറി ചേറ്റുപ്പാറയില് വെച്ച് നിയന്ത്രണം വിട്ട ബസ് പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂര്‍ക്കനാട് കളപ്പറമ്പില്‍ ബിയ്യുട്ടി (65 ), അബ്ദുല്‍ റസ്സാഖ്(45 ), പള്ളിപ്പുറം നല്ലടത്ത് ചന്ദ്രശേഖരന് (38 ), ചെമ്പ്ര പാലത്തോട്ടത്തില്‍ അജീഷ് (22 ), ചേറ്റുപ്പാറ വട്ടപ്പറമ്പില്‍ തിത്തി (52 ), വേങ്ങാട് പതിരാംകുന്നത്ത് ചിന്ന (70 ), തിരുവേഗപ്പുറ കാക്കശ്ശേരി മണികണ്ഠന് (30 ), പുറമണ്ണൂര്‍ കണക്കൊടി സമീറ (40 ), മുഹമ്മദ് നിഹാല്‍ (18 ), വേങ്ങാട് ചൊറിമിയില് ബഷീര്‍ (45 ), പുറമണ്ണൂര്‍ കോട്ടപ്പുറത്ത് സഫ്വാന് (15 ), പുറമണ്ണൂര്‍ കോഴിക്കാട്ടില്‍ സവാദ് (13 ), ചേറ്റുപ്പാറ മംഗലംതൊടി വിലാസിനി (47 ), വേങ്ങാട് പാലപ്ര സ്വാലിഹ് (15 ), പൂക്കാട്ടിരി മച്ചിങ്ങല്‍ മുഹ്സിന (18 ), വേങ്ങാട് പറപ്പള്ളത് സുഹറ (53 ) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]