താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റെ മകള്‍ വിവാഹിതയായി

താനൂര്‍ എം.എല്‍.എ  വി. അബ്ദുറഹിമാന്റെ മകള്‍ വിവാഹിതയായി

മലപ്പുറം: താനൂര്‍ എം.എല്‍.എ വി: അബ്ദുറഹിമാന്റെ മകള്‍ റിസ്വാനയും കണ്ണൂര്‍ സ്വദേശി നിഷാദും തമ്മില്‍ വിവാഹിതരായി. തിരൂര്‍ പോളിടെക്‌നിക് കോളജില്‍ മൈതാനിയില്‍ ഒരുക്കിയ പടുകൂറ്റന്‍ വേദിയിലാണ് വിവാഹം നടന്നത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്മന്‍, മന്ത്രിമാരായ ജി.സുധാരകന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും
എം.പിമാരായ പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍,
എം.എല്‍.എമാരായ പി.വി അന്‍വര്‍, പി.അബ്ദുല്‍ ഹമീദ്, പി.ഉബൈദുള്ള, വി.കെ ഇബ്രാഹീംകുഞ്ഞ്, സി.കെ നാണു, മുഹ്‌സിന്‍ എന്നിവരും അടക്കം നിരവധി രാഷ്ട്രീയ സാമൂഹ്യ മേഖലയിലുള്ളവര്‍ സംബന്ധിച്ചു.

Sharing is caring!