റോഡിലെ ഘട്ടറില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

വേങ്ങര: റോഡിലെ ഘട്ടറില്‍ ചാടിയ ബൈക്കില്‍ നിന്നും തെറിച്ച യുവാവ് സമീപത്തെ മതിലില്‍ തലയിടിച്ച് മരിച്ചു. ചേറൂര്‍ ചണ്ണയില്‍ ഇരുപത്തിരണ്ടാം തൊടി കരുമ്പന്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ശുഹൈബ് (19) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെ വേങ്ങര ബ്ലോക്ക് റോഡില്‍ അരീക്കുളത്തിനു സമീപമാണ് അപകടമുണ്ടായത്. തറയിട്ടാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ശുഹൈബ് സഞ്ചരിച്ച ബൈക്ക് ജലനിധിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കുഴിയെടുത്ത് നികത്തിയ ഭാഗത്തെ ഘട്ടറില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. സമീപത്തെ കല്ലില്‍ തലയിടിച്ചു വീണ ശുഹൈബ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മാതാവ്: പാത്തുമ്മു. സഹോദരങ്ങള്‍: ശിഹാബുദ്ദീന്‍, ശഹീദ, സുഹൈല.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]