വാട്‌സാപ്പ് ഹര്‍ത്താലില്‍ താനൂരിലെ കെ.ആര്‍ ബേക്കറി തകര്‍ത്ത ഒരാള്‍കൂടി പിടിയില്‍

വാട്‌സാപ്പ് ഹര്‍ത്താലില്‍ താനൂരിലെ കെ.ആര്‍ ബേക്കറി തകര്‍ത്ത ഒരാള്‍കൂടി പിടിയില്‍

താനൂര്‍: വാട്‌സാപ്പ് വ്യാജ ഹര്‍ത്താലിന്റെ പേരില്‍ താനൂരില്‍ അക്രമം നടത്തിയ ഒരാളെ കൂടി താനൂര്‍ പോലീസ് പിടികൂടി. പണ്ടാരകടപ്പുറം ചേക്കാന്‍ മാടത്ത് അബ്ദുല്‍ സലാമിന്റെ മകന്‍ നിഷാന്‍(18)നെയാണ് പിടികൂടിയത്. താനൂരിലെ കെ.ആര്‍ ബേക്കറി പടക്കകട തകര്‍ത്തതിലും പോലീസിന്റെ കാര്യനിര്‍വ്വഹണം തടസ്സപ്പെടുത്തി അക്രമം നടത്തിയതിലും പ്രതിയാണ്. ഏപ്രില്‍ 16 ന് നടന്ന അക്രമസംഭവങ്ങളില്‍ നൂറോളം പേരുടെ പേരില്‍ കേസെടുത്തതില്‍ ഇതുവരെ 21 പേരേയാണ് പിടികൂടിയത്. നിഷാനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!