മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ കരുതിയിരിക്കുക: കാന്തപുരം
താനൂര്‍: അസഹിഷ്ണുതയും പരസ്പര്യവും പഠിപ്പിക്കുന്ന വിശുദ്ധമായ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധം തിവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സമൂഹം കരുതിയിരിക്കണമെന്നും വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവിച്ചു. കോറാട് നൂറുല്‍ ഹുദ്ദാ സുന്നി സന്ര് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര് പ്രാര്‍ത്ഥന നിര്‍വഹിച്ചു.സയ്യിദ് സൈനുല്‍ ആബിദിന് തങ്ങള്‍ അദ്യക്ഷത വഹിച്ചു.സയ്യിദ് സൈനുല്‍ ആബിദിന് ജിലാനി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വഹാബ് സഖാഫി മമ്പാട്, ശംശുദ്ധീന്‍ മുസ്ലിയാര്,മുനീര്‍ സഖാഫി കാരക്കുന്നു എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ-താനൂര്‍ കോറാട് നൂറുല്‍ ഹുദ്ദാ സുന്നി സന്ര് കാന്തപ്പുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുന്നു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]