മാലിന്യ മുക്ത ചാലിയാര്‍; നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു

മാലിന്യ മുക്ത ചാലിയാര്‍; നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു

നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം കവാടത്തിന് സമീപം സി.സി.ടി.വി പ്രവര്‍ത്തിപ്പിച്ച് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ. കെ. അജീഷ് നിര്‍വ്വഹിച്ചു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂച്ചക്കത്ത് വളവ്, കാറ്റാടിക്കടവ്, മുപ്പിനി, കാട്ടിച്ചിറ, ഈച്ചമ്പത്തൂര്‍ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സ്വപ്ന, ആലീസ് അമ്പാട്ട്, സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി.ജയിംസ്, സറീന മുഹമ്മദലി, ബ്ലോക്ക് സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഹംസ പരപ്പന്‍, കെ.ടി.കുഞ്ഞാന്‍, വല്‍സമ്മ സെബാസ്റ്റ്യന്‍, അംഗം സി.എച്ച്. സലാഹുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗം റിയാസ് ചുങ്കത്തറ, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പ്രദീപന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, താജാ സക്കീര്‍ സംസാരിച്ചു. ശശികുമാര്‍ കവിത ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കറിയ്യ സ്വാഗതവും സെക്രട്ടറി സി.രാജീവ് നന്ദിയും പറഞ്ഞു.

മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനൊപ്പം ഇതിനെ അടിസ്ഥാനമാക്കി നിയമ നടപടികള്‍ സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി പുതിയ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കുതിനായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

Sharing is caring!