ഗര്‍ഭസ്ഥ -നവജാത ശിശുക്കളുടെ ഹൃദയ സംബന്ധ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ശില്‍പശാല

ഗര്‍ഭസ്ഥ -നവജാത ശിശുക്കളുടെ ഹൃദയ സംബന്ധ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ശില്‍പശാല

മലപ്പുറം: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൃദ്യം പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഗര്‍ഭസ്ഥ നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വൈകല്യങ്ങള്‍ ആദ്യമേ കണ്ടുപിടിക്കുന്ന ശില്പശാല മൗലാന ഹോസ്പിറ്റലില്‍ വച്ച് നടന്നു.ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയ തകരാറുകള്‍ ആദ്യമേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിന്റെയും ഇതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാക്കി അസുഖങ്ങള്‍ തടയുന്നതിന്റെയും പ്രാധാന്യം ശില്പശാലയില്‍ വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും വന്ന പ്രതിനിധികള്‍ പ്രായോഗിക പരിശീലനം കൂടി നടത്തിയ ശേഷമാണ് ശില്പശാല അവസാനിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹൃദ്യം പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാല സംഘടിപ്പിച്ച ശില്പശാലയില്‍ അമൃത ഇന്റിറ്റിയുട്ടിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. ബാലു വൈദ്യനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ വകുപ്പ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ , യൂണിസെഫ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ലിംങ്ക്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് , കെഎഫ്ഒജി എന്നിവരും ഐഎംഎ എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

ഐഎംഎ പ്രതിനിധിയും മൗലാന മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. കെ.എ സീതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നിത വിജയന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചൈഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.

Sharing is caring!