സഹോദയയുടെ നേതൃത്വത്തില്‍ മലയാളം അധ്യാപകര്‍ക്ക് ദ്വിദിന ശില്‍പശാല

സഹോദയയുടെ നേതൃത്വത്തില്‍ മലയാളം അധ്യാപകര്‍ക്ക് ദ്വിദിന ശില്‍പശാല

കോട്ടക്കൽ: മലപ്പുറം ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സി.ബി.എസ്സ്.ഇ സ്കൂൾ മലയാളം അധ്യാപകർക്ക് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക്‌ സ്കൂളിൽ നടന്ന ശിൽപശാല മലപ്പുറം സഹോദയ ജനറൽ സെക്രട്ടറി എം.ജൗഹർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 80 പേർ പരിശീലനത്തിൽ പങ്കെടുത്തു.9,10 ക്ലാസുകളിലെ സിലബസ്സിന്റെ അടിസ്ഥാനത്തിൽ ,പാഠാസൂത്രണം, പാഠാവതരണ രീതികൾ ,വ്യാകരണം, രചന ,അനുബന്ധ പ്രവർത്തനങ്ങൾ മൂല്യനിർണ്ണയം എന്നിവ ശിപശാലയിൽ അവതരിപ്പിച്ചു. ഇസ്ലാഹിയ സ്കൂൾ വൈസ്‌ പ്രിൻസിപ്പൽ മുഹമ്മദ്‌ യാസിർ അധ്യക്ഷത വഹിച്ചു
കരിപ്പൂർ എയർപോർട്ട് സ്കൂൾ കോഓർഡിനേറ്റർ ടി പി കരുണാകരൻ ശിൽപശാലക്ക് നേതൃത്വം നൽകി, സന്ധ്യ.കെ., ജിഷ്മ മുരളി,ഖദീജ.സി, രാജശ്രീ.എൻ.വി, സുരേന്ദ്രൻ.എൻ.പി, ശ്രീലത.എ.കെ. എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ്‌ എം അബ്ദുൽ നാസർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

Sharing is caring!