വിദ്യാര്‍ഥികള്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സൈക്കിള്‍ വിതരണം ചെയ്തു

വിദ്യാര്‍ഥികള്‍ക്ക്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍  സൈക്കിള്‍ വിതരണം ചെയ്തു

എരമംഗലം: പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുന്നതിലൂടെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ കുപ്പിയും ചോറ്റുപാത്രവും നല്‍കികൊണ്ട് ഹരിത വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നതിനായി സ്റ്റീല്‍ കുപ്പിയും ചോറ്റുപാത്രവും സൗജന്യമായി വിതരണം ചെയ്യുന്നത്. അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം എന്ന പദ്ധതിയിലൂട 2400 പ്രൈമറി വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റീല്‍ കുപ്പിയും ചോറ്റുപാത്രവും വിതരണം ചെയ്യുന്നത്. ഇതിന് പുറമെ വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെ ഫിഷറീസ് വകുപ്പ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ വിതരണവും നടത്തുന്നു. ഇതുപ്രകാരം 180 വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്യുക. 20 ലക്ഷം രൂപ ചെലവിട്ടാണ് രണ്ടു പദ്ധതികളും നടപ്പാക്കുന്നത്. ശനിയാഴ്ച കാലത്ത് പത്തിന് വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി. സ്്കൂളില്‍ നടക്കുന്ന ചടങ്ങില്‍ അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയും സൈക്കിള്‍ വിതരണവും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷത വഹിക്കും.

Sharing is caring!