മലപ്പുറം- നെടുമ്പാശ്ശേരി ലോ ഫ്‌ളോര്‍ ബസ് പിന്‍വലിക്കല്‍, വ്യാപക പ്രതിഷേധം
മലപ്പുറം: കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായ മലപ്പുറം – നെടുമ്പാശ്ശേരി എ സി ലോ ഫ്‌ലോര്‍ ബസ സര്‍വ്വീസ് നിര്‍ത്താലാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറി യിച്ചു. വ്യോമ ,റയില്‍മേഖലയില്‍ ഏറെ പ്രയാസം നേരിടുന്ന ജില്ലക്ക് കടുത്ത ആഘാതം ഈ തീരുമാനം സൃഷ്ടിക്കും, ജില്ലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന യാത്രാമാര്‍ഗ്ഗമാണിത്, ഹജ്ജ് കാലത്ത് ഇത്തരമൊരു തീരുമാനം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും യൂത്ത് കോണ്‍ഗ്രസ് സംശയിക്കുന്നു. ഈ സര്‍വ്വീസ് നിലനിര്‍ത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി അറിയിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




