രാജ്യം ബഹുമാനിക്കുന്ന സന്യാസിമാരെ പോലും ക്രൂരമായി മര്‍ദ്ദിക്കുന്നു: സമദാനി
താനൂര്‍: നിയമം കയ്യിലെടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ രാജ്യം ബഹുമാനിക്കുന്ന സന്യാസിമാരെ പോലും ക്രൂരമായി ആക്രമിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിലക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പ്രസ്താവിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങല്‍ക്കെതിരെ സുപ്രീം കോടതിപോലും ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. മുസ്ലിം ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ ഒലീവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മണ്ഡലം മുസ്ലിം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അക്രമ പരമ്പര നടക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൂടി മോദി രാജ്യം ഭരിച്ചാല്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാകും. കട് വ പീഡനത്തില്‍ ഉള്‍പ്പെടെ ബിജെപി മന്ത്രിമാരും എം.എല്‍.എ മാരും ഉള്‍പ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ പടയൊരുക്കത്തിനു തയ്യാറായിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ഐക്യ നിര വലിയ പ്രത്യാശയാണ് നല്‍കുന്നത്. രാഹുല്‍ ഗാന്ധി വര്‍ത്തമാന ഇന്ത്യുടെ പ്രതീക്ഷയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ ധീര ദേശാഭിമാനികളോട് ഇവര്‍ക്ക് വെറുപ്പാണ്. പ്രതിസന്ധി രാജ്യത്തെ തുറിച്ചു നോക്കുന്ന സന്ദര്‍ഭമാണിത്. സംസ്ഥാന സര്‍ക്കാര്‍ വികസന രംഗത്ത് ഒരു ചുവട് പോലും മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതികളുടെ ഉദ്ഘാടന പരമ്പരകളുടെ തിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ പീഡിത മുസ്ലിം ദളിത് വിഭാഗങ്ങളുടെ പ്രതീക്ഷ മുസ്ലിം ലീഗ് മാത്രമാണെന്നും സമദാനി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെ.എന്‍.മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണി, അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ, ജില്ലാ വൈസ് പ്രസിഡണ്ട് പി. എ റഷീദ്, പി.ടി.കെ. കുട്ടി, എം.പി. അഷറഫ്, നൂഹ് കരിങ്കപ്പാറ, കെ.സി ബാവ, ഇസ്മായില്‍ പത്തമ്പാട്, യൂസഫ് കല്ലേരി, അഡ്വ. പി.പി. ഹാരിഫ്, കെ. സലാം, മുഹമ്മദ് ചെറിയമുണ്ടം, പി.കെ. അബ്ദുസ്സലാം, സിറാജുദ്ദീന് നദവി എന്നിവര്‍ പ്രസംഗിച്ചു. കനത്ത മഴയെ പോലും വകവെക്കാതെ നൂറുക്കണക്കിനു പ്രവര്‍ത്തകരാണ് കണ് വെന്ഷന് എത്തിയത്.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]