പെരിന്തല്‍മണ്ണയില്‍ ഡങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പെരിന്തല്‍മണ്ണ: ഡെങ്കിപ്പനി ബാധിച്ച് പെരിന്തല്മണ്ണചെറുകോടന് ഷൗകത്ത്(50) മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. പെരിന്തല്‍മണ്ണയിലെ സഫിയ മില്‍ ഉടമയാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൗക്കത്തലിയെ ബുധനാഴ്ചയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബറടക്കം ഇന്നു രാവിലെ പത്തിന് പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഷാഹിന. മക്കള്‍: തസ്നി, നിസ തസ്മ, തസ്മിന, അബു തഹ്സിന്. മരുമക്കള്‍: അബ്ദുസമദ് ചെമ്മല, ഷാനൂദ് കൊളത്തൂര്‍(ദുബൈ). സഹോദരങ്ങള്‍: മുഹമ്മദ് മുസ്തഫ, സക്കീന, റസിയ, ഹഫ്സത്ത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]