മലപ്പുറത്തെ പ്രമുഖ ഫുട്ബോള്‍ പരിശീലകന് ഷാജിറുദീന്‍ കോപ്പിലാന്റെ നേതൃത്വത്തില്‍ ആരംഭിച്ച വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമിയുടെ ഓഫീസ് തുറന്നു
മലപ്പുറം: മലപ്പുറത്തെ പ്രമുഖ ഫുട്ബോള്‍ പരിശീലകന് ഷാജിറുദീന്‍ കോപ്പിലാന്റെ നേതൃത്വത്തില്‍ ആരംഭിച്ച വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമിയുടെ ഓഫീസ് വാറങ്കോട് മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇഒ ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് സൈദ് പെരുമ്പള്ളി, അക്കാദമി മുഖ്യ പരിശീലകന് ഷാജിറുദീന്‍ കോപ്പിലാന്‍, ഗോകുലം എഇ താരങ്ങളായ അര്ജുന് ജയരാജ്, ഷമീല്‍ കൂടാതെ സുല്‍ഫിക്കര്‍ അലി, കെ പി ഫൈസല്‍, സമീര്‍ വാളന്‍, സാഹിര്‍ പന്തലകത്ത് തുടങ്ങിയവരും പങ്കെടുത്തു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




