സ്വാമി അഗ്നിവേശിന് നേരെയുണ്ടായ സംഘപരിവാര്‍ അക്രമം; എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് സ്വാമി അഗ്നിവേശിനു നേരെയുണ്ടായ സംഘപരിവാര്‍ ആ ക്രമണത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മലപ്പുറം ടൗണില്‍ ചുറ്റി കുന്നുമ്മലില്‍ സമാപിച്ചു. പ്രതിഷേധ സംഗമം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് കുളമടത്തില് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജീര്‍ കളപ്പാടന്‍, സി.എച്ച് ശക്കീബ്, മുജീബ് കോടൂര്, സ്വാലിഹ് മാടമ്പി, ലത്തീഫ് പറമ്പന്‍, ജസില്‍ പറമ്പന്‍, ആസിഫ് കൂരി പ്രസംഗിച്ചു.
RECENT NEWS
‘മ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ – മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന ‘മ – ലൗ, ലെഗസി, ലിറ്ററേച്ചർ’ എന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ചെയർമാനായി പാണക്കാട് [...]