അഞ്ചു ദശാബ്ദങ്ങള്‍ പിന്നിടുന്ന മലപ്പുറം ജില്ല, കെ.എം.സി.സി സെമിനാര്‍ വെള്ളിയാഴ്ച

അഞ്ചു ദശാബ്ദങ്ങള്‍  പിന്നിടുന്ന മലപ്പുറം ജില്ല, കെ.എം.സി.സി  സെമിനാര്‍ വെള്ളിയാഴ്ച

ജിദ്ദ: മലപ്പുറം ജില്ലാ രൂപീകരണത്തിന് അമ്പത് കൊല്ലം പിന്നിടുന്നതോടനുബന്ധിച്ചു ജില്ലയുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങളും വളര്‍ച്ചയും ചര്‍ച്ച ചെയ്യുന്ന ചരിത്ര സെമിനാര്‍ നടത്തുമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

ജില്ലാ രൂപീകരണത്തിന്റെ ചരിത്രം, 50 വയസ്സ് തികയുന്ന ജില്ലയുടെ വളര്‍ച്ച, മലപ്പുറത്തിന്റെ സാഹോദര്യത്തിന്റെ പെരുമ, ജില്ലയോടുള്ള അവഗണനയും അസംതൃപ്തിയും, ആരാണ് ജില്ലയുടെ നേരവകാശികള്‍ തുടങ്ങിയ ചരിത്ര സാക്ഷ്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.

ജൂലൈ 20 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഷറഫിയ്യ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചരിത്ര സെമിനാറില്‍ ജിദ്ദയിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിക്കും.

Sharing is caring!