ചായക്കടയിലേക്ക് പോകുന്നതിനിടെ വയലിലെ വൈദ്യുതി ലൈനില്‍ നിന്നുംഷോക്കേറ്റ് മരിച്ചു

ചായക്കടയിലേക്ക് പോകുന്നതിനിടെ വയലിലെ വൈദ്യുതി ലൈനില്‍  നിന്നുംഷോക്കേറ്റ് മരിച്ചു

മലപ്പറം: മേലാറ്റൂര്‍ പുല്ലികുത്തിനു സമീപം വെള്ളത്തില്‍ അറ്റു വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മേലാറ്റൂര്‍ പുല്ലുപറമ്പ് വെള്ളോലി നഗറിലെ എരുമ തൊടി നാരായണന്‍ എന്ന മാനുവാണ്(73) അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ5.30 ന് വീട്ടില്‍ നിന്നും സമീപത്തെ ചായ കടയിലേക്ക് വെള്ളം നിറഞ്ഞ വയലിലൂടെ വഴി പുറപ്പെട്ടപ്പോഴാണ് അപകടം. പാടത്തെ വെള്ളത്തില്‍ വൈദ്യുതി ലൈന്‍ അറ്റു കിടക്കുകയായിരുന്നു.ഇതില്‍ നിന്നും വെള്ളത്തിലൂടെ പുറപ്പെട്ട ശക്തിയായ വൈദ്യുതി പ്രവാഹമാണ് മാനുവിന്റെ ജീവന്‍ കവര്‍ന്നത്.പിന്നാലെ വന്ന യാത്രക്കാരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.മേലാറ്റൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം പെരിന്തല്‍മണ്ണ ഗവ.ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഭാര്യ, ശാന്ത. മക്കള്‍: പ്രീത, ഷാജു കുട്ടന്‍, ഷൈജു, പ്രജു.

Sharing is caring!