യൂത്ത്ലീഗ് പ്രവര്ത്തകന് മനാഫിനെ കൊലപ്പെടുത്തിയകേസില്‍ 23വര്‍ഷമായി പിടികൂടാനാകാത്ത പ്രതി നിലമ്പൂരിലുണ്ടെന്ന് മലപ്പുറം എസ്.പി

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ 23വര്‍ഷമായി ഒളിവില്‍ കഴിയുന്ന നാലു പ്രതികളില്‍ ഒരാള്‍ നിലമ്പൂരില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനെ അറിയിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫ് വധക്കേസില്‍ നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) നിലമ്പൂരില്‍ ഒളിവിലുണ്ടെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
കേസില്‍ പിടികൂടാനുള്ള പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ് (49), മാലങ്ങാടന് ഷെരീഫ് (51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ (45) എന്നിവര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ തുടരുകയാണ്്. മുനീബ് നിലമ്പൂരില്‍ നിന്നും അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്ടേക്ക് താമസം മാറ്റിയെന്നും ജോലിക്കായി കോയമ്പത്തൂരിലാണെന്നുമായിരുന്നു വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ നിലമ്പൂരിലുണ്ടെന്നു വ്യക്തമായെന്നും എന്നാല്‍ പിടികൂടാനായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനാഫിനെ കൊലപ്പെടുത്തി 23വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ര്ടീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നു കാണിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന് പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖാണ് കോടതിയെ സമീപിച്ചത്.
പിടികൂടാനുള്ള നാലു പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറന്‍ഡ് ജില്ലാ പോലീസ് മേധാവി നടപ്പാക്കണമെന്നും പതികളെ പിടികൂടുന്നതിന് പോലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ എടക്കം 21പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന് അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]