വാട്സ്ആപ്പിലൂടെ മലപ്പുറത്തെ യുവതിക്ക് അശ്ലീല വീഡിയോഅയച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍
പൂക്കോട്ടുംപാടം: സമൂഹ മാധ്യമത്തിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍.
മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക് വാട്ട്സ് ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയച്ചു ശല്യം ചെയ്തയാളെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പില്‍ പുത്തന്‍വീട് സജുകുമാര്‍(38) എന്നയാളെയാണ് പൂക്കോട്ടുംപാടം എസ്.ഐ പി.വിഷ്ണു അറസ്റ്റ് ചെയ്തത്.
യുവതിയുടെ പിതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തിരുന്ന പ്രതി യുവതിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കി നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം വിവര സാങ്കേതിക നിയമപ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് മറ്റൊരു മൊബൈല്‍ നമ്പറില്‍ നിന്നും യുവാവുമായി ചാറ്റിംങ്ങ് തുടരുകയും, യുവതിയെ കാണാന്‍ വേണ്ടി ട്രെയിന്‍ മാര്‍ണ്മം നിലമ്പൂര്‍ റെയില്‍വേ സേ്റ്റഷനില്‍ എത്തിയ പ്രതിയെ സേ്റ്റഷന് പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പോലീസ് പിടികൂടുകയുമായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സി.പി.ഒമാരായ ഇ.ജി.പ്രദീപ്, ടി.നിബിന്‍ദാസ്, അഭിലാഷ് കൈപ്പിനി, അനീറ്റ് ജോസഫ്, ആര്.പി .പങ്കജം എന്നിവരും സംഘത്തിലുണ്ടായിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ പോലീസ് സേ്റ്റഷനുകളിലും തെരെഞ്ഞെടുത്ത പോലീസുകാര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]