മലപ്പുറത്തുകാരിയായ തൃശൂര്‍ ജില്ലാകലക്ടര്മുട്ടോളം വെളളത്തില്‍ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മലപ്പുറം: തിശൂര് ജില്ലയിലെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തുന്ന മലപ്പുത്തുകാരിയായ കലക്ടറുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം പൊന്നാനിക്കാരിയായ കലക്ടര്‍ അനുപമ മുട്ടോളം വെട്ടത്തിലൂടെയാണു ദുരിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കലക്ടറുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കലക്ടറെ സോഷ്യല്‍ മീഡിയ അനുമോദിക്കുന്നത്. തന്റെ പദവിനോക്കാതെ കലക്ടര്‍ മുട്ടോളം വെള്ളത്തില്‍ സാധാരണക്കാരെ കാണാന്‍ വന്നതും പ്രദേശത്തുകാര്‍ക്കും ഏറെ ആശ്വാസം നല്കി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]