മണ്മറഞ്ഞ മുസ്ലിംലീഗ് നേതാക്കളുടെ മക്കള്‍ കെ.എം.സി.സിയുടെ അമരക്കാര്‍

മണ്മറഞ്ഞ മുസ്ലിംലീഗ് നേതാക്കളുടെ മക്കള്‍ കെ.എം.സി.സിയുടെ അമരക്കാര്‍

മലപ്പുറം: അശരണര്‍ക്കും ആലംഭഹീനര്‍ക്കും താങ്ങുംതണലുമായി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ അമരക്കാരായ മണ്‍മറഞ്ഞ മുസ്ലിംലീഗ് നേതാക്കളുടെ മക്കള്‍ ശ്രദ്ധേയരാകുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുകയും പ്രവാസി സംഘടനകളില്‍ മൂന്‍പന്തയില്‍ നില്‍ക്കുകയും ചെയ്യുന്ന സംഘടനയാണ് ഇന്ന് കെ.എം.സി.സി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പകരം വെക്കാന്‍ പറ്റാത്ത മണ്‍ മറഞ്ഞ നേതാക്കളുടെ മക്കളാണു
ഇന്ന് വിവിധ രാജ്യങ്ങളില്‍ സംഘടനയുടെ അമരക്കാരായി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തന്നെ ഇവരുടെ പരിചയസമ്പന്നത പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. നിസ്വാര്‍ത്ഥമായ പൊതു പ്രവര്‍ത്തനം ചെറുപ്രായം മുതല്‍ കണ്ടുവളര്‍ന്നവര്‍ക്ക് വിദേശത്ത് ജോലി തിരക്കിനിടയില്‍ ആണങ്കില്‍ പോലും ബുദ്ദിമുട്ട് അനുഭവിക്കുന്നവരുടെ ദയനീയ മുഖം കാണാതെ പോകാന്‍ അവര്‍ക്കാവില്ല.

ഉപമുഖ്യമന്ത്രി ആയും മന്ത്രിയായും വിവിധ തവണ എം.എല്‍.എയായും തിളങ്ങിയ വ്യക്തിത്വമായിരുന്നു അവ്കാദര്‍കുട്ടി നഹ.
അദ്ദേഹത്തിന്റെ പുത്രന്മാരില്‍ ഒരാളായ പി.കെ അന്‍വര്‍നഹ ഇന്ന് ദുബായ് കെ.എം.സി.സിയുടെ പ്രസിഡന്റാണ്. ദുബൈ കെ.എം.സി.സി യുടെ കാരുണ്യ ഹസ്തം വൃത്യസ്ഥ രീതിയില്‍ ലഭിക്കാത്തവര്‍ ഇന്ന് വളരെ വിരളമായിരിക്കും.
യു.എ.ഇയില്‍ വിവിധ പ്രശ്‌നങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കാനും പലരേയും നാട്ടിലേക്ക് എത്തിക്കാനും
പി.കെ അന്‍വര്‍ നഹയുടെ ഇടപെടല്‍ മൂലം സാധിച്ചു.
കെ.എം.സി.സിയുടെ ശക്തമായ വേരോട്ടമുള്ള രാജ്യമായി യു.എ.ഇയെ മാറ്റാനും പ്രസ്ഥാനത്തെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനും അന്‍വര്‍ നഹയുടെ ഇടപെലുകളിലൂടെ സാധിച്ചു. 1996ലാണ് അന്‍വര്‍ നഹ യു.എ.ഇയിലെത്തുന്നത്. തുടര്‍ന്ന് കെ.എം.സി.സിയുടെ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായാണ് സംഘടനാരംഗത്തേക്ക് ആദ്യചുവട് വെച്ചത്. പിന്നീട് പ്രവര്‍ത്തന മികവും സംഘടനാശേഷിയും കണക്കിലെടുത്ത് പ്രവാസികള്‍തന്നെയാണ് അന്‍വര്‍ നഹയെ ദുബൈ കെ.എം.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തത്. ദുബായി കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും വ്യത്യസ്തവും മാതൃകാപരവുമായിരുന്നു. പിന്നീട് മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സിക്ക് പുറമെയുള്ള സംഘടനകള്‍വരെ അന്‍വര്‍ നഹയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ മാതൃകയാക്കി.
യു.എ.ഇയിലെ പ്രവാസികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍, തൊഴില്‍, ആരോഗ്യം, ഇന്‍ഷൂറന്‍സ് എന്നീ മേഖലയിലെ പ്രവാസികള്‍ക്ക്‌വേണ്ടി ദുബായി കെ.എം.സി.സി നടപ്പാക്കിയ പദ്ധതികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി. കെ.എം.സി.സിയുടെ സമകാലിക മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് അന്‍വര്‍നഹയാണെന്നതും മറ്റൊര് പ്രത്യേകതയാണ്. പ്രവാസലോകത്തിന് മുമ്പുതന്നെ 1985ല്‍ എം.എസ്.എഫില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ട അന്‍വര്‍ നഹ ഇന്ന് കെ.എം.സി.സിയുടെ അഭിമാനമാണ്. മുന്‍വിദ്യാഭ്യാസമന്ത്രിയും നിലവിലെ എം.എല്‍.എയുമായ പി.കെ അബ്ദുറബ്ബിന്റെ സഹോദരനാണ്.

കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒരാളും പല പ്രാവശ്യം മന്ത്രിപദം അലങ്കരിച്ച യു.എ. ബീരാന്‍ സാഹിബിന്റെ മകന്‍ യു.എ.നസീര്‍ ഇന്ന് ന്യൂയോര്‍ക്കില്‍ സജീവമായി കെ.എം.സി.സി യിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. ഗ്ലോബല്‍ കെ.എം.സി.സി യുടെ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമാണു അദ്ദേഹം. അമേരിക്കയിലേക്ക് നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് മത, രാഷ്ട്രീയ വൃത്യാസമില്ലാതെ ഒരുപൊലെ സഹായങ്ങള്‍ ചെയ്യുന്നതില്‍ മുന്‍പന്തിയിലാണു അദ്ദേഹം.

പ്രവാസികള്‍ക്ക്ഏറെ പ്രിയങ്കരനും പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, രണ്ട് പ്രാവശ്യം കേന്ദ്ര മന്ത്രി സഭയിലും കേരള മന്ത്രി സഭയിലും അംഗമാവുകയും മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍ ഐക്യ രാഷ്ട്ര സഭയില്‍ വരെ തിളങ്ങി നിന്ന ജന മനസ്സില്‍ നിന്നും മായാത്ത മുസ്ലിംലീഗിന്റെ കരുത്തനായ നേതാവായിരുന്ന ഇ.അഹമ്മദിന്റെ മകനാണു മറ്റൊരാള്‍.
മസ്‌കറ്റ് കെ.എം.സി.സി യുടെ അമരത്ത് നിന്നു കൊണ്ട് ഇപ്പൊള്‍ നയിക്കുന്നത് റഹീസ് അഹമ്മദ് ആണു.ഒരുപാട് കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുബോള്‍ സ്വന്തം മക്കളെ പൊതു പ്രവര്‍ത്തനത്തിലേക്കിറക്കാതെ ‘സൈഫ്’ ആയി മാറ്റി നിര്‍ത്തി മള്‍ട്ടി നാഷണല്‍ ബിസിനസ്സു കബനികളുടെ തലപ്പത്ത് ഇരുത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കും മാതൃകയാണു ഇവര്‍.
ലാഭേച്ച ഇല്ലാതെ
മുന്‍പെ കൈപിടിച്ച് നടത്തിയ പിതാക്കള്‍ക്കൊത്ത മക്കളായി ഇവര്‍ അറിയപ്പെടുക തന്നെ ചെയ്യുമെന്നും പ്രവാസികള്‍ വിശ്വാസിക്കുന്നു.

Sharing is caring!