എംഎസ്എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍
കൊണ്ടോട്ടി :കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടന്ന മലപ്പുറം ജില്ലാ ക്യാമ്പസ് ക്യാമ്പിനോടനുബന്ധിച്ച് നടന്ന കൗണ്‍സില്‍ മീറ്റില്‍ വെച്ച് ഹരിത മലപ്പുറം ജില്ലക്ക് പുതിയ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് നജ്വ ഹനീന കുറുമാടന്‍. ഫാറൂഖ് കോളേജിലെ ഒന്നാം വര്‍ഷ പി.ജി ചരിത്ര വിദ്യാര്‍ത്ഥിനിയും നിലവിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമാണ്. ജനറല്‍ സെക്രട്ടറി ഷിഫ.എം.കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ രണ്ടാം വര്‍ഷ പി.ജി വുമണ്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയാണ്.മുന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറര്‍ നയന സുരേഷ്.കെ.പി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വൈസ് പ്രസിഡന്റ് സിത്താര പര്‍വിന്‍ (ഇ.കെ.സി മഞ്ചേരി, സുല്‍ത്താന അഫ്റൂസ (പിടിഎം കോളേജ് പെരിന്തല്‍മണ്ണ), താജുന്നിസ (ഗവണ്മെന്റ് ലോ കോളേജ്, കോഴിക്കോട്), ദില്‍റൂബ (ഗവണ്മെന്റ് കോളേജ് മലപ്പുറം).സെക്രട്ടറിമാര്‍ ഷഹന.കെ(പിഎസ്എംഒ കോളേജ്,തിരുരങ്ങാടി), ഷംന.എം (ഇഎംഇഎ കോളേജ്,കൊണ്ടോട്ടി ), റസീല. വി.പി (എംഇഎസ് മമ്പാട് കോളേജ് ), ഫാബി നുജൂം(യൂണിറ്റി വിമന്‍സ് കോളേജ്, മഞ്ചേരി ).എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.എം.എസ് എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.,എം.എ ഖാദര്‍, യൂസുഫ് വല്ലാഞ്ചിറ, കെ.എം ഫവാസ്, വി.പി അഹമ്മദ് സഹീര്‍, സറീന ഹസീബ്, ആയിഷ ബാനു പി.എച്ച്, ശരീഫ് വടക്കയില്‍, നിഷാദ്.കെ. സലിം,ശരീഫ് കുറ്റൂര്‍,മുസ്തഫ അബ്ദുല്ലത്തീഫ്, നിഷാജ് എടപ്പറ്റ, കബീര്‍ മുതുപറമ്പ്, റിയാസ് പുല്‍പ്പറ്റ,സാദിഖ് കൂളമടത്തില്‍,വിപിന്‍ കൊണ്ടോട്ടി പ്രസംഗിച്ചു.
എംഎസ്എഫ് കലക്ട്രേറ്റ് മാര്‍ച്ച് 25ന്
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്ത് പുതിയ കോഴ്സുകളും കോളേജുകളും അനുവദിക്കുക, ജില്ലയിലേക്ക് ആവശ്യമായ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയില്‍ സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 25ന് ബുധന്‍ രാവിലെ 10ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിന് മുന്നോടിയായി 17ന് ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ പ്രകടനം നടത്തും. ജൂലൈ 21ന് നിയോജകമണ്ഡലം തലങ്ങളില്‍ പ്രതിഷേധ സംഗമവും 22ന് പഞ്ചായത്തുതലങ്ങളില്‍ പ്രതിഷേധ പ്രകടനവും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടിപി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ അറിയിച്ചു.
RECENT NEWS
പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില് കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില് കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര് കൊല്ലം സ്വദേശിയും കണ്ണൂര് ആലംമൂട്ടില് വാടക വീട്ടില് താമസിക്കുന്ന അരുണ് കുമാര് (41) ആണ് മരണപ്പെട്ടത്. [...]