ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വിദ്യാര്‍ഥി സമൂഹം പ്രതിജ്ഞാബദ്ധമാവണം: മുനവ്വറലി ശിഹാബ് തങ്ങള്‍
കൊണ്ടോട്ടി: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും അതിനു കാവല്‍ നില്‍ക്കാനും വിദ്യാത്ഥി സമൂഹം പ്രതിബദ്ധരാവണമെന്നും അതിനുള്ള ഊര്‍ജ്ജം ലഭിക്കാന്‍ കാമ്പസുകളെ സര്‍ഗ്ഗാത്മകതയുടെയും, മതേതരത്വത്തിന്റെയും വിളനിലമാക്കണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.എം എസ് എഫ് മലപ്പുറം ജില്ലാകമ്മിറ്റി ജില്ലയിലെ കാമ്പസു ക ളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് കുണ്ടോട്ടി ഇ എം.ഇ എ കോളേജില്‍ വെച്ച് നടത്തിയ ക്യാമ്പസ് ക്യാമ്പ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കൊലപാതക രാഷ്ട്രീയം കാമ്പസുകളിലേക്ക് കടന്നു വരുന്നത് പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും കാമ്പസുകളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തി യ പ്രസ്ഥാനമാണ് എം എസ് എഫ് എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍, എം.എ ഖാദര്‍, പി.കെ.സി.അബ്ദുറഹിമാന്, പി.എ ജബ്ബാര്‍ ഹാജി, അഷ്റഫ് മടാന്‍, ശരീഫ് കുറ്റൂര്‍, യൂസുഫ് വല്ലാഞ്ചിറ,ദേശീയ സെക്രട്ടറി എന്‍.എ കരിം, പി.വി.അഹമ്മദ് സാജു, ഷരീഫ് വടക്കയില്‍, നിഷാദ് കെ സലിം, കെ.എം ഫവാസ്, ജില്ലാ ഭാരവാഹികളായ വി.പി.അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമടത്തില്‍, സലാം മണലായ, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ടി. നിയാസ്, ഇ.വി.ഷാനവാസ്, സറീന ഹസീബ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, സി.കെ സാക്കിര്‍, മൊയ്തീന് അലി, പി.കെ നവാസ്, രായിന്‍കുട്ടി നീറാട്, പി.എച്ച് ആയിശ ബാനു, വിബിന് കരിമുക്ക്, റാഷിദ് പഴേരി, കെ.ഷാഹുല്‍ ഹമീദ്, ടി.പി.നബില്‍, കെ.എം ഇസ്മായില്‍, നജ് വ ഹനീന, കെ.ഷിഫ, നയന സുരേഷ്, ഹസൈനാര്‍.വി, ഫാരിസ് പൂക്കോട്ടുര്‍, ഫവാസ് പനയത്തില്‍, കെ.വി.എം അസ്ലം, സാജിദ് നിലമ്പൂര്‍, ഖമറുസ്സമാന്, ഷമീര്‍ എടയൂര്‍, കെ.മന്‍സൂര്‍, സാഹിര്‍ പുളിക്കല്‍, സഫ്വാന്, നവാസ് മുതുവല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]