കരിപ്പൂര്‍ എയര്‍പോര്‍ട്ട് വെല്‍ഫെയര്‍പാര്‍ട്ടി സമര പകല്‍ നാളെ
മലപ്പുറം: കരിപ്പൂര്‍ എയര്പോര്ട്ടി നോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സമര പകല്‍ 16 ന് തിങ്കളാഴ്ച കൊണ്ടോട്ടിയില്‍ നടക്കും. റണ്‍വേ വികസനത്തിനായി നിര്‍ത്തിവച്ച 2015 മാര്‍ച്ചിലെ സ്റ്റാറ്റസ്കോ പുനസ്ഥാപിക്കുക. വൈഡ് ബോഡി വിമാന സര്‍വീസുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുക. നിര്‍ത്തിവെച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ തുടരുന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റസാഖ് പാലേരി, ഇസി ആയിശ, സംസ്ഥാന സെക്രട്ടറി കൃഷ്ണന് കുനിയില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിര്‍സാദ് റഹ്മാന്, ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി തുടങ്ങിയവര്‍ സംബന്ധിക്കും
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]