വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ യുവാക്കള്‍ സജ്ജരാവണം:ഉബൈദുള്ള എം.എല്‍.എ
മലപ്പുറം : വര്‍ഗ്ഗീയ ശക്തികളെ തുരുത്താന്‍ യുവാക്കള്‍ സ്വയം സന്നദ്ധരാവണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. രാജ്യത്ത് ഭീകരാന്തരീക്ഷം പരത്തി മതേതരത്വ മൂല്യങ്ങളെ കാറ്റില്പറത്താനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമുപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹിതമായ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ നാം കഠിനാധ്വാനം ചെയ്യേണ്ടയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കയാണ്. സൗഹാര്‍ദ്ദ അന്തരീക്ഷത്തോടെ കഴിഞ്ഞ കേരളീയ പൊതു സമൂഹത്തിനിടയില്‍ അക്രമത്തിന്റെയും അരാജ്യകത്വത്തിന്റെയും വിത്ത് വിതയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. യുവജന യാത്രയുടെ ഭാഗമായി മലപ്പുറം മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ. എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീ്ബ് കാടേരി, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷെരീഫ് കുറ്റൂര്‍, എന്‍. കെ. അഫ്സല് റഹ്്മാന്‍, മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, ഭാരവാഹികളായ പി. ബീരാന്്കുട്ടി ഹാജി, ബംഗാളത്ത് മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍ പി അക്ബര്‍, കെ പി സവാദ് മാസ്റ്റര്‍, ഹുസൈന് ഉള്ളാട്ട്, എസ് അദിനാന്, ഷെരീഫ് മുടിക്കോട്, ഷാഫി കാടേങ്ങല്‍,ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ വി. മുഹമ്മദ് കുട്ടി, കെ എന്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്, കെ. പി. ഉണ്ണീതു ഹാജി, സി. കെ. മുഹമ്മദ്, മുട്ടേങ്ങാടന്‍ മുഹമ്മദാലി, എം പി മുഹഹമ്മദ്, സി എച്ച് യൂസഫ്, പി. കെ. ബാവ, സമദ് സീമാടന്‍ , പി. കെ. ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്