കൂട്ടായിയില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് തീ വെച്ചു

കൂട്ടായിയില്‍ സി.പി.എം. പ്രവര്‍ത്തകന്റെ  വീടിന് തീ വെച്ചു

തിരൂര്‍: കൂട്ടായിയില്‍ സി.പി.എം.പ്രവര്‍ത്തകന്റെ വീടിന് അജ്ഞാതര്‍ തീവെച്ചു.പതിനാറുകാരിക്ക് പൊള്ളലേറ്റു.ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം. കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിനു നേരെയാണ് തീവെപ്പുണ്ടായത്. വാതിലിന്റെ വിടവിലൂടെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. മുറിയില്‍ നിലത്ത് കിടക്കുകയായിരുന്നരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ക്കാണ് പൊള്ളലേറ്റത്.കട്ടിലില്‍ കിടക്കുകയായിരുന്ന വല്യുമ്മ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കുംഅക്രമികള്‍ ഓടി രക്ഷപ്പെട്ടു.കുട്ടിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന തീരമേഖലയില്‍ സമധാനം നിലനിര്‍ത്താന്‍ സി.പി.എം മുസ്ലീം ലീഗ് സംയുക്ത യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ചുവെന്ന് വീട് സന്ദര്‍ശിച്ച മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. തീരമേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ലീഗ് തയ്യാറാവണമെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!